പാലക്കാട്: പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി മുതുതലയിലാണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ സംഭവം നടന്നത്. മുതുതല കൊട്ടിയാട്ടുപറമ്പിൽ 75 കാരനായ വേലായുധനാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
