അൽഫാം മന്തി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; പാലക്കാട് 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ



     


പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിലെ ചെങ്ങായിസ് കഫെ എന്ന ഹോട്ടൽ അടപ്പിച്ചു. മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘ചെങ്ങായിസ് കഫെ’ എന്ന വടക്കഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . കടുത്ത വയറിളക്കവും ഛർദിയും ശരീര ക്ഷീണവും അനുഭവപ്പെട്ടവർ ആശുപത്രികളിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു. ഇതോടെ ഹോട്ടൽ താൽക്കാലികമായി അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.

വടക്കഞ്ചേരിയിലെയും പരിസരത്തെയും മറ്റു ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനകൾ തുടരുകയാണ്. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത മറ്റു ഹോട്ടലുകൾക്കും അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: