Headlines

താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ അന്തരിച്ചു.

കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (ഷക്കീര്‍ ഇസ്‍മയില്‍) കൊച്ചിയിൽ അന്തരിച്ചു. 62 വയസായിരുന്നു. പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ സഹോദരനാണ്. ഇളയ സഹോദരൻ അൻസാറും പിന്നണി ഗായകനാണ്

വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം നൽകി. ചെറുപ്രായത്തിൽതന്നെ കൊച്ചിൻ കലാഭവൻ, കൊച്ചിൻ കോറസ്, കൊച്ചിൻ ആർട്സ് അക്കാദമി തുടങ്ങിയ പ്രശസ്ത ഗാനമേള ട്രൂപ്പുകളിൽ കോംഗോ ഡ്രമ്മർ എന്ന നിലയിൽ തിളങ്ങിയിരുന്നു.
12 വർഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു.

ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്ന, ഫർസാന, സിത്താര, അസീമ, അബ്ദുൽ ഹക്കീം. മരുമകൻ: മുഹമ്മദ് ഷിറാസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: