പത്തനംതിട്ട: യുവാവിന്റെ ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തിനൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസെടുത്തു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് കേസെടുത്തത്. ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ഇയാൾ തന്റെ ഭാര്യക്ക് ചോർത്തിനൽകി എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങളാണ് മൊബൈൽ ടെക്നീഷ്യൻ പരാതിക്കാരന്റെ ഭാര്യക്ക് ചോർത്തി നൽകിയത്
ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് നവീൻ പ്രസാദിനെതിരെ ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നൽകിയിട്ടുണ്ട്. നടുറോഡിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. അതിലും പൊലീസ് കേസ് എടുത്തു. എന്നാൽ രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് തണ്ണിത്തോട് പൊലീസ് പറയുന്നത്
