തിരുവനന്തപുരത്ത് മുന്‍ സൈനികനെ മദ്യം നല്‍കി അവശനാക്കി ഒമ്പത് പവന്‍ കവര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: പോത്തന്‍കോട് മുന്‍ സൈനികനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയതായി പരാതി. യുവതിയും രണ്ട് പുരുഷന്മാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. കടകംപള്ളി ആനയറ സ്വദേശി വിധു (68) ആണ് പരാതി നല്‍കിയത്. ചന്തവിളയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പുതിയ വീട് കാണാനെന്ന വ്യാജേന എത്തിയവര്‍ മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ച് അവശനാക്കി മോഷണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒൻപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സ്വര്‍ണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് മോതിരങ്ങളും 8,000 രൂപയും മൊബൈല്‍…

Read More

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ് നൽകി; മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഇമ്മ്യൂണൈസേഷൻ വാക്‌സിൻ നൽകുന്നതിനിടെ മരുന്ന് ഓവർഡോസായി നൽകിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും പരാതിയിൽ പറയുന്നു. ആരോഗ്യനില വഷളായ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്ത ശേഷമാണ് മാതാപിതാക്കൾ പൊലീസില്‍…

Read More

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്

Read More

കാസർഗോഡ് സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ കേസ്

         കാസർകോട്: കാസർകോട് സ്നാപ്ചാറ്റ്  വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് അൻസാറിനെതിരെയാണ് (23) പൊലീസ് കേസെടുത്തത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ്  പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്‌ലൈൻ മുഖേന പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് അൻസാർ സ്നാപ്ചാറ്റ് വഴിയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ…

Read More

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍  ഷിയാസ് കരീമിനെതിരെ കേസെടുത്തു

കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു. പ്രവാസി യുവതിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോടായതിനാലാണ് ഇത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Read More

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

തുശൂര്‍: കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട് ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും…

Read More

മകൻ്റെ സുഹൃത്ത്  ബാലാത്സംഗം ചെയ്തു; കൊലക്കേസ് പ്രതിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ യുവതി പീഡനത്തിനിരയായതായി പരാതി. മകൻ്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിന് പുറപ്പെട്ട യുവതിയെ യാത്രാമധ്യേ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ബാലത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും ഭർത്താവിന് അയച്ചുകൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ 22 കാരനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. 2025 നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. മകൻ്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട് പോയ യുവതി അന്ന് നഗരത്തിലെ ഒരു ലോഡ്ജിലാണ് താമസിച്ചതെന്ന് പരാതിയിൽ പറയുന്നു. അവിടെവച്ച് യുവാവ് ബാലത്സംഗം ചെയ്‌തതായും…

Read More

മകൻ്റെ ജീവനെടുക്കാനൊരുങ്ങിയ പുലിയെ കൊലപ്പെടുത്തിയ അച്ഛനെതിരെ കേസ്

ഗാന്ധിനഗർ: മകൻ്റെ ജീവനെടുക്കാനൊരുങ്ങിയ പുലിയെ കൊലപ്പെടുത്തിയ അച്ഛനെതിരെ കേസ്. പുലിയുടെ വായിൽ നിന്ന് മകനെ രക്ഷിക്കാൻ കുന്തവും അരിവാളും ഉപയോഗിച്ചാണ് 60 കാരനായ അച്ഛൻ പുലിയെ കൊന്നത്. സമൂഹമാധ്യമങ്ങളിൽ താരമായ അച്ഛനെതിരെ വനംവകുപ്പാണ് കേസെടുത്തിരിക്കുന്നത്. ഗിർ സോമനാഥിലെ ഗാംഗ്ഡ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 10 മണിക്ക് പുലിയുടെ ആക്രമണം ഉണ്ടായത് വീട്ടിലെ ഷെഡിൽ വിശ്രമിക്കുകയായിരുന്ന ബാബുഭായിയെ പുള്ളിപ്പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.ബാബുഭായിയുടെ കരച്ചിൽ കേട്ടാണ് മകൻ ശർദുൽ വീടിന് പുറത്തേക്ക് ഓടിയെത്തിയത്. ശർദുലിനെ കണ്ടതോടെ ബാബു ഭായിയെ…

Read More

‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടില്‍ മതവിദ്വേഷത്തിന് നാലുപേര്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത് അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവർത്തിയാണിതെന്നും എഫ്‌ഐആറിലുണ്ട്. കേസിലെ ഒന്നാം പ്രതി ഗാനരചയിതാവ് കുഞ്ഞുപിളള, രണ്ടാം പ്രതി ഗാനം പാടിയ ഡാനിഷ് മലപ്പുറം, മൂന്നാം പ്രതി സി.എം.എസ്. മീഡിയ, നാലാപ്രതി സുബൈര്‍…

Read More

ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നിരന്തരം ഫോണില്‍ അശ്ശീല സന്ദേശം അയച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസ്

കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നിരന്തരം ഫോണില്‍ അശ്ശീല സന്ദേശം അയച്ചെന്ന പരാതിയില്‍ കോഴിക്കോട് പൊലീസുകാരനെതിരെ കേസ് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം ആശ്ശീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണനാണ് ആരോപണ വിധേയന്‍. നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന്‍ ഫോണ്‍ നമ്ബര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും നിരന്തരമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial