16-കാരി സർക്കാർ ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; 23 കാരൻ അറസ്റ്റിൽ; 6 പേർക്കെതിരെ കേസ്

       കർണാടക : കൊപ്പൽ ജില്ലയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകു‍ഞ്ഞിനു ജന്മം നൽകി. ശ്രീ ഡി. ദേവരാജ് അർസ് പ്രീ-മെട്രിക് ഗേൾസ് ഹോസ്റ്റലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത കുക്കനൂർ പോലീസ് ഹനുമഗൗഡ എന്ന 23 കാരനെ അറസ്റ്റ് ചെയ്തു. കൂടാതെ ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആറുപേർക്കെതിരെ ചുമതലയിൽ വീഴ്ച വരുത്തിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും…

Read More

കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ് സമൂഹ മാധ്യമത്തിൽ വീഡിയോ ഇട്ടു; ഭിന്നശേഷിക്കാരനായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മലപ്പുറം : കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ്‌ വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തത്. 80ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ. കഴിഞ്ഞ ദിവസമാണ് ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വിവരിച്ചുകൊണ്ട് സുബൈര്‍ വീഡിയോ ചെയ്തത്. റാംപ് ഇല്ലാത്തതിനാൽ സുബൈർ നിലത്ത് ഇഴഞ്ഞു ചെന്നാണ് മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞത്. ഇതിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. സുബൈറിന്‍റെ…

Read More

നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചു; യുവാവിനെതിരെ കേസ്

കാസര്‍കോട് : നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഷിറിബാഗിലു മായിപ്പാടി തൈവളപ്പിലെ അബ്ദുല്ലയുടെ പരാതിയില്‍ ഷിറിബാഗിലുവിലെ നവീന്‍ കുമാറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. സെപ്തംബര്‍ 21ന് തൈവളപ്പില്‍ നബിദിനത്തോടനുബന്ധിച്ച്‌ സ്ഥാപിച്ചിരുന്ന പതാക നവീന്‍ കുമാര്‍ പിഴുതെടുത്ത് കത്തിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും കൂടെയുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തുകയും സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നുമാണ് അബ്ദുല്ലയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Read More

ഭർതൃമതിക്കെതിരെ നവമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതായി പരാതി; പോലീസ് കേസെടുത്തു

കാസർകോട്: ഭർതൃമതിക്കെതിരെ നവമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതായി പരാതി. നീലേശ്വരം, പേരോൽ വില്ലേജിൽ താമസക്കാരിയായ 43കാരിയുടെ പരാതി പ്രകാരം ചീമേനി, പൊതാവൂർ, നാരായണൻ മയ്യൽ എന്നയാൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിൽ അപകീർത്തികരമായ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്‌തതായി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Read More

മുസ്‌ലിം യുവതിക്ക് ചികില്‍സ നിഷേധിച്ച സംഭവം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലഖ്നോ: ഗര്‍ഭിണിയായ മുസ്ലിം യുവതിക്ക് സര്‍ക്കാര്‍ ഡോക്ടര്‍ ചികില്‍സ നിഷേധിച്ച സംഭവം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ജോന്‍പൂരിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ മയാങ്ക് ശ്രീവാസ്തവ, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. ബലം പ്രയോഗിച്ച് ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ കയറിയെന്നും വീഡിയോ ചിത്രീകരിച്ചെന്നും ആശുപത്രി സ്വത്തിന് നാശനഷ്ടം വരുത്തിയെന്നുമാണ് ആരോപണം. ശാമ പര്‍വീണ്‍ എന്ന യുവതിക്കാണ് ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ചികില്‍സ നിഷേധിച്ചത്. ശാമ…

Read More

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദനം, പ്രിൻസിപ്പലിനും ഡ്രൈവറിനുമെതിരെ കേസ്

ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെയും സ്കൂൾ ഡ്രൈവറിന്റെയും ക്രൂരപീഡനം. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം അജയ് എന്നയാൾ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളിൽ ചേർത്തത് അവർ പറയുന്നു. കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയിയെ വിളിച്ചുവരുത്തിയെന്നും തുടർന്ന് അയാൾ ആക്രമണം…

Read More

രണ്ടര വയസുകാരിയെ മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസെടുത്തു

മാറനല്ലൂരിൽ രണ്ടര വയസുകാരിയെ മർദിച്ച അംഗൻവാടി ടീച്ചർക്കെതിരെ കേസെടുത്തു. പറമ്പിക്കോണം അങ്കണവാടി ടീച്ചർ പുഷ്പകലക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. പ്രവീൺ – നാൻസി ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മുഖത്ത് പാടുകൾ കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇന്നലെയാണ് കുഞ്ഞിനെ ടീച്ചർ മർദിച്ചത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുഖത്തടക്കം മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് ടീച്ചർ മർദിച്ച വിവരം കുഞ്ഞ് പറയുന്നത്. കുട്ടിയെ ഉടൻ തൈക്കാട് ആശുപത്രിയിലും, തുടർന്ന്…

Read More

‘കുട്ടികളില്ല’, 42 കാരിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ, തടയാനെത്തിയ പൊലീസിന് മർദ്ദനം, കേസ്

ആൽവാർ: വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞും കുട്ടികളില്ല. 42കാരിയെ ചാണകം കൂട്ടിയിട്ട് കത്തിച്ച് ഭർതൃവീട്ടുകാർ. രാജസ്ഥാനിലെ ദീഗ് ജില്ലയിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സരള ദേവി എന്ന 42കാരിയാണ് കൊല്ലപ്പെട്ടത്. പാതി കത്തിക്കരിഞ്ഞ 42കാരിയുടെ ശരീരം ദഹിപ്പിക്കാനുള്ള നീക്കം തടയാൻ ശ്രമിച്ച പൊലീസുകാരെ യുവതിയുടെ ഭർതൃവീട്ടുകാരും അയൽവാസികളും മർദ്ദിക്കുകയും ചെയ്തു. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഏറെക്കാലമായി സഹോദരി ഭർത്താവിന്റെ വീട്ടിൽ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നുവെന്നാണ് സരള ദേവിയുടെ സഹോദരൻ വിക്രാന്ത് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. 2005ലാണ്…

Read More

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് എതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് എതിരെ കേസ്. ഡോ. രാജീവ് കുമാറിനെതിരെയാണ് നടപടി. ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. നിലവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മാത്രമാണ് കേസില്‍ പ്രതി. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവതി ഇന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയക്ക് വിധേയയായ…

Read More

ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ നീക്കം; കേസെടുത്ത് പൊലീസ്

ഷഹാപൂര്‍: ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ തുനിഞ്ഞ സ്കൂളിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍ എസ് ദമാനി സ്കൂളിലാണ് ഇത്തരം ഒരം സംഭവം അരങ്ങേറിയത്. ശുചിമുറിയില്‍ ചോരത്തുളള്ളികൾ കണ്ട സ്കൂള്‍ അധികൃതര്‍ 5 മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ത്ഥിനികളെ വിളിച്ച് ചേര്‍ത്ത് അപമാനിക്കുകയായിരുന്നു. പെണ്‍കുട്ടികളോട് അവരുടെ പീരിയഡ്സിനെ പറ്റി ചോദിക്കുകയും ചില കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial