ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ് നൽകി; മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്.

ഇമ്മ്യൂണൈസേഷൻ വാക്‌സിൻ നൽകുന്നതിനിടെ മരുന്ന് ഓവർഡോസായി നൽകിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും പരാതിയിൽ പറയുന്നു.

ആരോഗ്യനില വഷളായ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്ത ശേഷമാണ് മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ ചികിത്സാ രേഖകളും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: