Headlines

സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. തസ്തിക പുനര്‍നിര്‍ണയം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ ചുമതല കൂടി നൽകുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കായികാധ്യാപകർ പറയുന്നത്. പ്രശ്നങ്ങൾ സംബന്ധിച്ച് സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. കായിക അധ്യാപകരുടെ തസ്തിക നിര്‍ണയത്തിന്റെ മാനദണ്ഡം മാറ്റണമെന്നതാണ് പ്രധാന ആവശ്യം.

തസ്തിക പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കായിക അധ്യാപകർ പുറത്താകും. നിലവിൽ സംസ്ഥാനത്ത് വളരെ കുറവുള്ള തസ്തികയാണ് ഇത്. 2739 യുപി സ്‌കൂളും, 2663 ഹൈ സ്‌കൂളുകളും ഉണ്ടെങ്കിലും ആകെ അധ്യാപകരുടെ എണ്ണം 1800 ല്‍ താഴെയാണ്. പുതിയ നിർദേശമനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിന് പുറമെ ഇപ്പോള്‍ സൂംബ പരിശീലനവും കായിക അധ്യാപകര്‍ ചെയ്യണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: