കണ്ണൂര്‍: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂര്‍ തളിപ്പറമ്പിൽ ലൂർദ് ഹോസ്പിറ്റലിലെ അവസാന വർഷ വിദ്യാർഥിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയാണ് മരിച്ചത്.
ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു
