തുറിച്ച് നോക്കിയെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: തുറിച്ച് നോക്കിയെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സീനിയേഴ്സിനെതിരെ കേസെടുത്ത് പോലീസ്. പ്ലസ് ടു വിദ്യാർഥികളായ 13 പേർക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്. പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിനിരയായ വിദ്യാർഥിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

കടയ്ക്കാവൂർ എസ്എൻവി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിനിരയായ വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ജൂലൈ 20നായിരുന്നു മർദനമേറ്റ വിദ്യാർഥി ഈ സ്കൂളിൽ പുതുതായി ചേർന്നത്. തുറിച്ച് നോക്കിയെന്ന് പറഞ്ഞായിരുന്നു പ്ലസ് ടു വിദ്യാർഥികൾ കുട്ടിയെ മർദിച്ചത്. സംഘം ചേർന്നുള്ള മർദനമാണ് ഉണ്ടായതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: