Headlines

അമ്മയുടെ അസുഖത്തിൽ മനനൊന്തു പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു

കൊച്ചി: വടക്കൻ പറവൂർ പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരൻ്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും ലഹരി ഉപയോഗങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നെന്നും അമ്പാടിയെന്നും പൊലീസ് അറിയിച്ചു.


അമ്പാടിയുടെ അമ്മ ക്യാൻസർ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. അമ്മയുടെ രോഗാവസ്ഥയിൽ കുട്ടി അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.

എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. ദുഃശീലങ്ങളൊന്നുമില്ലാത്ത, നന്നായി പഠിക്കുന്ന കുട്ടി എന്നാണ് അമ്പാടിയെക്കുറിച്ച് അയൽക്കാരും നാട്ടുകാരും പറയുന്നത്. പുത്തൻവേലിക്കര പൊലീസ് പരിശോധന നടത്തുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: