കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കേളകം കണ്ടംതോട് ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21) കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ പ്രതിയെ വിദഗ്ധമായാണ് കേളകം പോലീസ് പിടികൂടിയത്.
എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽവെച്ചായിരുന്നു അറസ്റ്റ്. എസ്.ഐ. എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമെഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

