അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തലയ്ക്കും അടിവയറിലും പരിക്കേറ്റ വീട്ടമ്മ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ രതിയുടെ മകന്‍ രതിന്‍, ഭാര്യ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്.


സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് രതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന് രതിന്‍ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രതി വിസമ്മതിച്ചതോടെ അടുക്കളയിൽ നിന്നും കുക്കറിന്‍റെ അടപ്പുകൊണ്ട് ആക്രമിച്ചുവെന്നാണ് രതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമണമെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു. സംഭവം നടക്കുമ്പോള്‍ രതിയുടെ ഇളയ മകളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ രതിയെ അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും അടിവയറ്റില്‍ വേദനയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: