Headlines

നടി നൽകിയ പരാതിയിൽ സംവിധായകാൻ സനൽകുമാർ ശശിധരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായകാൻ സനൽകുമാർ ശശിധരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി. വിമാനത്താവളത്തിൽ എത്തിയാൽ പിടികൂടാനാണ് സർക്കുലർ ഇറക്കുന്നത്. പിന്തുടർന്നു ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തു.


അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോൺസുലേറ്റിനേയും പോലീസ് സമീപിക്കും.

സനൽ കുമാർ ശശിധരനെതിരെ നടി 2022-ൽ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസിൽ സനൽ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനിൽക്കുമ്പോഴും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് തുടരുന്ന സ്റ്റേഷൻ്റെ പരാതിക്കാരി വീണ്ടും പോലീസിൽ പരാതി നൽകി. ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

സനൽകുമാർ ശശിധരൻ വിദേശത്തായതിനാൽ നിയമവഴികളിലൂടെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. നടിക്കെതിരെ സംവിധായകൻ ഷെയർ ചെയ്ത പോസ്റ്റിൽ നടി അപകീർത്തി ആരോപിച്ചാൽ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: