ഓട്ടോറിക്ഷ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കിയെന്ന് പരാതി.

ആറ്റിങ്ങൽ : ഓട്ടോറിക്ഷ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കിയെന്ന് പരാതി. എഐ ക്യാമറയ്ക്ക് പറ്റിയ തെറ്റ് ആണെന്ന് തെറ്റിദ്ധരിക്കണ്ട, പോലീസുകാരൻ ഓട്ടോ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് ഫോട്ടോ എടുത്ത് നോട്ടീസ് അയച്ചതാണ്. ഓട്ടോ ഓടിച്ചപ്പോൾ ഹെൽമെറ്റ് വെയ്ക്കാത്തതിനല്ല പിഴ, ഓട്ടോ നിർത്തി റോഡ് സൈഡിൽ നിന്നപ്പോൾ ഹെൽമെറ്റ് വെയ്ക്കാത്തതിനാണ് പിഴ. പോലീസ് എടുത്ത ഫോട്ടോയിൽ ഓട്ടോ
ഡ്രൈവർ ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നത് കാണാം.ഇക്കഴിഞ്ഞ ജൂലൈ 2ന് തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങൽ മാമം സ്വദേശി തുളസീധരൻ പിള്ളയ്ക്കാണ് പിഴ കിട്ടിയത്. ഫോട്ടോയിൽ അദ്ദേഹം ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുകയാണ്. ജൂലൈ 4നു പിഴ അടക്കാനുള്ള നോട്ടീസ് കിട്ടിയ അദ്ദേഹം എന്തിനാണ് പിഴ എന്ന് നോക്കാതെ പിഴ അടച്ചു.അതിനു ശേഷമാണ് ഹെൽമെറ്റ് വെയ്ക്കാത്തതിനാണ് തനിക്ക് പിഴ കിട്ടിയതെന്ന് അറിയുന്നത്. എന്തായാലും ഈ നടപടിയിൽ ഓട്ടോ ഡ്രൈവർമാർ കടുത്ത പ്രതിഷേധത്തിലാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: