Headlines

സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട പൊലീസ്

തൃശൂർ: ചാലിശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭ്യമായത്. പ്രതിയെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ചാണ് അജ്ഞാതൻ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആഴ്ചകൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് ഒരുമണിക്ക് ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിപ്പോയി. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. ബസുകളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങൾ കുന്നംകുളം പോലീസിന് ലഭിച്ചത്. പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: