ട്വന്റി 20ക്ക് പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു

കൊച്ചി: ട്വന്റി 20ക്ക് പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു. എൻഡിഎ പ്രവേശനത്തിലും പാർട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചതോടെയാണ് ഭരണം നഷ്ടമായത്. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ ആരോപിച്ചു.

മുൻപ് രാജിവെച്ച ഒരാൾ സ്‌കൂൾ ബസ് ഇടിച്ച് മരണപ്പെട്ടെന്നും ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോൻ ആരോപിച്ചത്.

നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത്‌ ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീടാണ് നറുക്കെടുപ്പ് നടത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: