പൊരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

തൃശൂർ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പൊരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും. ജലനിരപ്പ് 423 മീറ്ററിലെത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. 

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്. തൃശൂർ ഉൾപ്പെടെ 9 ജില്ലകളിൽ (ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ചു മൂന്നാറിലാണ് (11 സെന്റിമീറ്റർ) ഏറ്റവും അധികം മഴ ലഭിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: