പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ ബംഗളുരുവിൽ എത്തും; വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും




ഹൈദരാബാദ്: ലൈംഗിക അതിക്രമ വീഡിയോകൾ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയെ ഇന്ന് കസ്റ്റഡിയിലെടുക്കും. വിദേശത്തേക്ക് മുങ്ങിയ പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ ബംഗളുരു വിമാനത്താവളത്തിൽ എത്തിയേക്കുമെന്ന് സൂചന. കൂടാതെ അവിടെ വച്ച് തന്നെ പ്രജ്വലിനെ കസ്റ്റഡിയിലെടുക്കും.

മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്ന് വിവരം പുറത്തുവരുന്നത്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് അർദ്ധരാത്രി 12.30-യ്ക്ക് ആണ് ബംഗളുരുവിൽ എത്തുക. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.

വളരെ കോളിളക്കമുണ്ടാക്കിയ ലൈംഗിക അതിക്രമ പരാതികളാണ് എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ നിലനിൽക്കുന്നത്. രണ്ട് ബലാത്സംഗ പരാതികളും ഈ ദൃശ്യങ്ങളെല്ലാം മൊബൈലിൽ ചിത്രീകരിച്ചു എന്നുള്ളതിന് സൈബർ പൊലീസ് എടുത്ത എഫ്ഐആറും പ്രജ്വലിനെതിരെയുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: