പ്രതിഭാ സംഗമം സംഘടിപ്പിച്ചു



കാരേറ്റ്:പ്രിയദർശിനി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. കാരേറ്റ് ആർകെവി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മുൻ ടൂറിസം വകുപ്പ് മന്ത്രിയും എംഎൽഎ യുമായ എ പി അനിൽകുമാർ നിർവഹിച്ചു.
പോത്തൻകോട് ശാന്തിഗിരി ആശ്രമം
ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം  നടത്തി.
ഇക്കഴിഞ്ഞ എസ് എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്ബി ആര്യനെ  ഉപഹാരം നൽകി ആദരിച്ചു .
പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ  കൊടുവഴന്നൂരിൻ്റെയും ബിന്ദു നന്ദനയുടെ മകനാണ് ആര്യൻ.ട്രസ്റ്റ് സെക്രട്ടറി എസ്.സുസ്മിത സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ എ അഹമ്മദ് കബീർ അധ്യക്ഷനായി.എൻ സുദർശനൻ,
എ ഇബ്രാഹിം കുട്ടി, എ ഷിഹാബുദ്ദീൻ ,
പിസൊണാൾജ്,എൻ ആർ ജോഷി, ജി ജി ഗിരി കൃഷ്ണൻ, എം കെ ഗംഗാധര തിലകൻ, ജി.ശാന്തകുമാരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: