ബിജെപി സ്ഥാനാർഥിക്കെതിരായ പ്രതിഷേധം; കർഷകൻ കുഴഞ്ഞുവീണ് മരിച്ചു


ചണ്ഡിഗഡ്: പഞ്ചാബില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ പ്രണിത് കൗറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു. സുരീന്ദ്രർപാൽ സിങ്ങ് (45) ആണ് മരിച്ചത്. കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് പട്യാലയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ. സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് കർഷക നേതാവ് തേജ്വീർ സിങ് പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ചീഫ് സർവാൻ സിങ് പന്ദേർ അറിയിച്ചു.

ബി.ജെ.പി നേതാക്കൾ പലരും പഞ്ചാബിലെ കർഷകരിൽ നിന്നും പ്രതിഷേധങ്ങൾ നേരിടുകയാണ്. കര്‍ഷകന്റെ മരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: