Headlines

പിഎസ്‌സി നാളെ നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

തിരുവന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ മാറ്റിവച്ചു.
നാളെ നടത്താനിരുന്ന പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍,സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രമെന്റ് ആക്‌ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: