തിരുവനന്തപുരം : റെയില്‍വേ ഐസൊലേറ്റഡ് കാറ്റഗറിയില്‍ 311 ഒഴിവ്. റെയില്‍വേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിലെ 311 ഒഴിവില്‍ വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30 മുതല്‍ ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
ചെന്നൈ: www.rrbchennai.gov.in
മുംബൈ: www.rrbmumbai.gov.in.
തസ്തിക, പ്രായം, ശമ്പളം:
- സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ: 18-33 വയസ്, 35,400 രൂപ.
- ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്): 18-30, 19,900 രൂപ.
- ചീഫ് ലോ അസിസ്റ്റന്റ്: 18-40 വയസ്, 44,900 രൂപ.
- ജൂനിയർ ട്രാൻസ്ലേറ്റർ/ ഹിന്ദി: 18-33 വയസ്, 35400 രൂപ.
*സ്റ്റാഫ് ആൻഡ് വെല്‍ഫെയർ ഇൻസ്പെക്ടർ: 18-33 വയസ്, 35,400 രൂപ. - പബ്ലിക് പ്രോസിക്യൂട്ടർ: 18-32 വയസ്, 44,900 രൂപ.
- സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിങ്): 18-35 രൂപ, 35,400 രൂപ.
- റെയില്‍വേയില്‍ 150 ഗേറ്റ്മാൻ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം
സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ 150 ഗെയിറ്റ്മാൻ ഒഴിവിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കരാർ നിയമനം.
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.
പ്രായം: 2025 ഡിസംബർ 23 ന് 50 വയസ് തികയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബർ 24 (പാലക്കാട്), 26 (മലപ്പുറം) തീയതികള്‍ക്കകം ജില്ലാ സൈനികക്ഷേമ ഓഫിസില്‍ ലഭിക്കണം.


