Headlines

ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം



കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മികച്ച ഗാനരചനക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.  ചിറയിൻകീഴ് ദൃശ്യവേദി  പുറത്തിറക്കിയ “ജ്വാലാമുഖം ” എന്ന സംഗീതആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട്,മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.
നവോത്ഥാനനായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി നിർമ്മിച്ച സംഗീത ആൽബമാണ് ജ്വാലാമുഖം. കേരളപുരം ശ്രീകുമാർ സംഗീതം പകർന്ന ഗാനത്തിന്റെ ആലാപനവും നിർമ്മാണവും കെ.രാജേന്ദ്രനാണ്. ചെമ്പഴന്തി,
ശിവഗിരി, പന്മന, വെങ്ങാനൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.

  പ്രവാസികലാകാരന്മാരുടേതടക്കം അറുപതിലേറെ സംഗീത ആൽബങ്ങളാണ് മൽസരത്തിന് ഉണ്ടായിരുന്നത്. സിനിമസംവിധായകൻ
പി.കെബാബുരാജായിരുന്നു ജൂറി ചെയർമാൻ. സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടികര, ജയൻ കടലുണ്ടി എന്നിവരാണ് പ്രോംഗ്രാം കോഡിനേറ്റേഴ്സായി പ്രവർത്തിച്ചത്.
നവംബറിൽ കോഴിക്കോട് നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ ചലച്ചിത്ര സാഹിത്യ നായകർ പങ്കെടുക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: