ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടിൽ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മൂന്നാം തിയതി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുൽ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും

