ഇന്ത്യയിലെ വോട്ടിംങ് സംവിധാനം തകർന്നതിൻ്റെ ഉത്തരവാദി ഗ്യാനേഷ് കുമാർ; രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായക വാർത്താസമ്മേളനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അൻപത് വർഷം വരെ രാജ്യം ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പഴയ പ്രസംഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം തുടങ്ങിയത്. താനൊരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയിൽ ഒരു പ്രതികരണം നടത്താൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു….

