400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാൾക്ക് വോട്ട് ചെയ്യാനാണ് മോദി പറയുന്നത്;ബിജെപി ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ശിമോഗ: കര്‍ണാടകയിലെ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംല്‍സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബിജെപിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണം. പ്രജ്വല്‍ രേവണ്ണ 400ഓളം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായമാവുമെന്നാണ് ഒരു വേദിയില്‍ മോദി പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ…

