മംഗളൂരു: വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഓടിയ കുഞ്ഞിന് ഓട്ടോ ഇടിച്ച് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിയിലെ ബെൽത്തങ്ങാടി പനകാജെ മുണ്ടാടിയിൽ ചന്ദ്രശേഖറിന്‍റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

