തിരുവനന്തപുരം: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് സീരിയൽ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് ഇരുവരും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗമെന്നും പരാതിയിൽ പറയുന്നു. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്

