കൊച്ചി: തിയേറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജിനെ കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററിൽ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗുരുവായൂർ അമ്പല നടയിൽ സിനിമ മൊബൈലിൽ പകർത്തിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ജെബ് സ്റ്റീഫനെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചു. നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിലാണ് കേസ്.

