2026 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ജേതാക്കള്‍. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് പന്ത് ബാക്കി നിൽക്കേ 6 വിക്കറ്റിനാണ് ആർസിബി ചാമ്പ്യൻമാരായത്.ആർസിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാന 87 റൺസുമായി വെടിക്കെട്ട് അർധ സെഞ്ച്വറി നേടിത്തിളങ്ങി.
വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ റെക്കോർഡില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം എത്താന്‍ ആർസിബിക്ക് സാധിച്ചു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് തുടർച്ചയായ നാലാം ഫൈനലിലും അടിയറവ് പറഞ്ഞിരിക്കുകയാണ്.


