കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റീ പോളിങില്‍ കെഎസ്‌യുവിന് വിജയം. കോളേജ് ചെയര്‍മാനായി പിഎം മുഹസിനെ തെരഞ്ഞടുത്തു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരന്നു റീപോളിങ് നടത്തിയത്. ഇതോടെ എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി.
ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെ എസ് യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല വിധി നേടുകയായിരുന്നു.
വോട്ടെണ്ണല്‍ നടന്ന ഒന്ന്, മൂന്ന് ബൂത്തുകളില്‍ കെ എസ് യു-എംഎസ്എഫ് മുന്നണി മുന്നിട്ടു നില്‍ക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടത്. 90% വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ തോല്‍വി ഭയന്ന് എസ്എഫ്‌ഐ സംഘര്‍ഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പര്‍ നശിപ്പിച്ചുവെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. ബാലറ്റ് പേപ്പര്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
