Headlines

ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യം; യുവാവിന് നേരെ വെടിയുതിർത്ത് ബന്ധു

തിരുവനന്തപുരം: ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിന് നേരെ വെടിയുതിർത്ത് ബന്ധു. തിരുവനന്തപുരം ഉന്നാംപാറയിലാണ് രഞ്ജിത്ത് എന്ന യുവാവിന് എയർഗൺ കൊണ്ടുള്ള വെടിയേറ്റത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. രഞ്ജിത്ത് തിരുവനന്തപുരത്തുള്ള ഒരു ബാറിൽ ജോലി ചെയ്തുവരികയാണ്. സജീവൻ സെക്യൂരിറ്റി ജോലിക്കാരനാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: