മുംബൈ: പ്രശസ്‌ത ഹിന്ദുസ്ഥാനിസംഗീതജ്ഞൻ ഉസ്‌താദ് റാഷിദ് ഖാൻ അന്തരിച്ചു. പ്രോസ്‌റ്റേറ്റ് ക്യാൻസർ ബാധിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. തുടക്കത്തിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നുവെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സെറിബ്രൽ അറ്റാക്കിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശം സാഹചര്യത്തിലായത്. ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. വളരെ പെട്ടെന്നാണ് ആരോഗ്യ നിലയിൽ മാറ്റം വന്നതെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
രാംപൂർ സഹസ്വാൻ ഘരാനയിലെ പ്രമുഖ സംഗീതകാരനായിരുന്നു റാഷിദ് ഖാൻ. ഉത്തർപ്രദേശിലെ ബദായൂമിൽ ജനിച്ച റാഷിദ് ഖാൻ അമ്മാവനായ ഉസ്താദ് നിസ്സാർ ഹുസൈൻ ഖാനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഉസ്താദ് ഗുലാം മുസ്‌തഫ ഖാന്റെ അനന്തരവൻ കൂടിയാണ് റാഷിദ് ഖാൻ. അമ്മാവൻ ഗുലാം മുസ്‌തഫ ഖാനാണ് അദ്ദേഹത്തിന്റെ സംഗീത കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത്. അമ്മാവന് ശേഷം നിസ്സാർ ഹുസൈൻ ഖാനിൽ നിന്ന് സംഗീതത്തിന്റെ്റെ ആദ്യ അറിവുകൾ നേടി. മിയാൻ തൻസൻ്റെ 31 ആം തലമുറയാണ് അദ്ദേഹം. 11 വയസിലാണ് അദ്ദേഹം ആദ്യ സംഗീതക്കച്ചേരി നടത്തുന്നത്. വിളംബിതമധ്യ കാലങ്ങളിൽ, ഗാംഭീര്യസ്വരത്തിൽ, സങ്കീർണമായ താളഘടനയോടെ അവതരിപ്പിക്കുന്ന കൃതികളാണ് അദ്ദേഹത്തിന്റെ ആലാപനത്തിന്റെ പ്രത്യേകത. സോ^ ഖാൻ ആണ് ഭാര്യ.


