കൊച്ചി: സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ മോഷണം. അസം താസ് പൂർ സ്വദേശി അസദുൽ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിൽ തുടരുകയാണ് ആലുവ പൊലീസ്.
നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സംഘം കവന്നത്. നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു

