ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്: ദര്‍ശനത്തിന് വരാത്തവര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഹൈക്കോടതി





കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി. ദര്‍ശനത്തിന് വരാത്തവര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഹൈക്കോടതി അറിയിച്ചു. മാധ്യമങ്ങളിലൂടെ അടക്കം ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം, മണ്ഡലകാല തീര്‍ത്ഥാടനം ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ഇന്ന് 6 മണി വരെ ദര്‍ശനം നടത്തിയത് 69000 തീര്‍ത്ഥാടകരാണ്. സ്‌പോട്ട് ബുക്കിംഗ് 10000 എത്തി. ഇത് ആദ്യമായാണ് സ്‌പോട്ട് ബുക്കിംഗ് 10000 എത്തുന്നത്. തിരക്ക് വര്‍ദ്ധിക്കുമ്പോഴും ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ല.

ആധാര്‍ കാര്‍ഡില്ലാത്തവരെ സന്നിധാനത്ത് തുടരാന്‍ പൊലീസ് അനുവദിക്കില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യുവാനാണ് തീരുമാനം. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു കോടിയില്‍പരം രൂപയുടെ അധിക വരുമാനവും ഉണ്ടായിട്ടുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: