ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ചു;നവംബര്‍ 15 മുതല്‍ 2027 ജനുവരി 20 വരെയാണ് നിരോധനം
പത്തനംതിട്ട :- ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൂങ്കാവന പ്രദേശം മദ്യ, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച മേഖലയായി പ്രഖ്യാപിച്ചു ഉത്തരവായി. നവംബര്‍ 15 മുതല്‍ 2027 ജനുവരി 20 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക എക്സൈസ് റേഞ്ച് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കണ്ട്രോള് റൂം നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന…

