സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം: കെസിഇസി

കോഴിക്കോട്: സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെസിഇസി- എഐടിയുസി) സംസ്ഥാന നേതൃത്വ ക്യാമ്പ് ആവശ്യ പ്പെട്ടു. 2019 ഏപ്രിൽ മാസം മുതലാണ് പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരി ഷ്കരണം പ്രാബല്യത്തിൽ വന്നത്. അഞ്ചുവർഷ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം.

നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന ക്യാമ്പ് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വ്യാവസായിക – തൊഴിൽ മേഖലകളിലെ വിഷയ ങ്ങൾ ചർച്ച ചെയ്യുവാൻ ഉന്നതതല യോഗം വിളിക്കാൻ സർക്കാർ തയ്യാ റാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള തൊഴിൽ നിയമങ്ങളും വിവിധ മേഖലകളിൽ മിനിമം കൂലിയും സംരക്ഷിക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. എക്സിറ്റ് പോളും അതിനെ തുടർന്നുള്ള ഓഹരി വിപണിയിലെ കുതിച്ചുചാ ട്ടവും കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്രം നടത്തിയ അഴിമതിയാണെന്നും 30 ലക്ഷം കോടിയുടെ നേട്ടം ബന്ധപ്പെട്ടവർക്കുണ്ടായിട്ടു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെസിഇസി വൈസ് പ്രസിഡൻ്റ് കെ സി ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി
കെ കെ ബാലൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് എന്നിർ സംസാരിച്ചു. കെസിഇസി ജനറൽ സെക്രട്ടറി വിത്സൻ ആന്റണി ഭാവി പ്രവർത്തന രേഖയും പ്രകാശ് ലക്ഷ്മൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിൽ കേളോത്ത് സ്വാഗതം പറഞ്ഞു. ബെൻസി തോമസ് ലീഡറും എം ഷൈലാബീഗം ഡെപ്യൂട്ടി ലീഡറുമായ ക്യാമ്പ് ഇന്ന് സമാപിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: