തിരുവനന്തപുരം: സന്തോഷ് ശിവൻ, കനി കുസൃതി, ദിവ്യപ്രഭ തുടങ്ങിയവർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. 2024ലെ കാൻ ചലച്ചിത്രമേളയിൽ ഈ വർഷത്തെ കാൻ മേളയിൽ പിയർ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവൻ നേടിയത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഗ്രാൻറ് പ്രി പുരസ്‌കാരമാണ് നേടിയത്. ഇതിലെ മലയാളി അഭിനേതാക്കളാണ് കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂൺ, അസീസ് നെടുമങ്ങാട്.
ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്‌കാരമാണ് അജെന്യൂ. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.
മുംബൈയിൽ ജീവിക്കുന്ന മലയാളി നെഴ്സുമാരുടെ കഥയാണ് ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പറയുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ കനി പ്രഭ എന്ന കഥാപാത്രത്തെയും ദിവ്യ പ്രഭ അനു എന്ന കഥാപാത്രത്തെയുമാണ് അവതിരിപ്പിച്ചിരിക്കുന്നത്.

