തിരുവനന്തപുരം: സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിക്കാരുടെ അർധവാർഷിക പരീക്ഷയാണ് 12നു തുടങ്ങുക. ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് 13നാണ് പരീക്ഷ തുടങ്ങുക. ക്രിസ്മസ് അവധിക്കായി 22ന് സ്കൂളുകൾ അടക്കും. ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കും.
