ആലപ്പുഴ: കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ യുവാവിന് അപസ്മാരമുണ്ടായെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്സും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി.

