Headlines

17കാരിക്കെതിരെ ലൈംഗികാതിക്രമം:പ്രതിക്ക് അഞ്ചുവർഷം തടവും അമ്പതിനായിരം രൂപ പിഴയും


ചെറുതുരുത്തി: 17 വയസ്സ് പ്രായമുള്ള മകളുടെ സുഹൃത്തായ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി ചെറുതുരുത്തി കല്യേക്കുന്ന് മാണിക്കത്ത് പത്മ വിഹാർ വീട്ടിൽ പത്മകുമാറി(53) നാണ് ശിക്ഷ വിധിച്ചത്. 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം മൂന്നു മാസം അധിക കഠിന തടവ് അനുഭവിക്കണം.

വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ആണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് മാസം 5-ാം തീയ്യതി അതിജീവിത സുഹത്തിന്റെ വീട്ടിൽ ഉണ്ടായ സമയം സുഹൃത്തിന്റെ അച്ഛനായ പ്രതി രണ്ടു തവണ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ച് 28 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി ഇ.എ. സീനത്ത് ഹാജരായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: