കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി. കണ്ണൂരിലാണ് എസ്എഫ്‌ഐ പ്രവർത്തകർക്ക് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂരില്‍ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ക്കെതിരെയാണ് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂരും ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ നടത്തിയിരുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയായിരുന്നു ഗവര്‍ണക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നത്. കണ്ണൂരില്‍ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്

