തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്എ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കും എന്ന് അറിയിച്ചു.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്.
ഡിസംബർ 6ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ഗവർണർ വസതിയായ രാജ് ഭവൻ വളയാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് വക്താവായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ പ്രതിഷേധാർഹമാണ്.
