Headlines

എസ്എഫ്ഐ പ്രവർത്തനത്തിന് പോയില്ല, ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം

എസ്എഫ്ഐ യൂണിയൻ പ്രവർത്തനത്തിന് പോകാത്തതിന് ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം. വിദ്യാർത്ഥിയെ മർദ്ദിച്ചതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്.

എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ പങ്കെടുക്കാത്തിനാണ് മർദ്ദിച്ചതെന്നാണ് പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.

അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്. ക്യാമ്പസിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: