സംസ്ഥാനത്തെ ഐടിഐകളിലെ പഠന സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് എല്ലാ ഐടിഐ ക്യാമ്പസുകളിലും പഠിപ്പ് മുടക്ക് സമരം നടത്തും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് നാലുമണി വരെ നീളുന്നതാണ് ഐടിഐകളിലെ സമയക്രമം. ഇത് രാജ്യത്തെവിടെയും ഇല്ലാത്ത വിധത്തിലുള്ള സമയക്രമമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അങ്ങേയറ്റം സമ്മർദ്ദം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന പഠനപദ്ധതിയാണ് ഐടിഐകൾ പിന്തുടരുന്നതെന്നാണ് ആക്ഷേപം
