തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയ്ക്കും എം. സ്വരാജിനും ഒരു വര്‍ഷത്തെ തടവിനും 5000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരു നേതാകളും കുറ്റകാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.