പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

