തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ ഭാര്യ കണിയാംപറമ്പില്‍ സിന്ധു സലിംകുമാർ (ലത)അന്തരിച്ചു. 53 വയസ്സായിരുന്നു.രോഗബാധിതയായി ചികില്‍സയിലിരിക്കെ രാത്രി 10.15ഓടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലംഗവും എഐടിയുസിയുടെ സമുന്നത നേതാവുമായിരുന്ന അന്തരിച്ച വഴിത്തല ഭാസ്ക്കരന്റെ രണ്ടാമത്തെ മകളാണ്. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 5ന് തൊടുപുഴ ഒളമറ്റത്തെ സ്വവസതിയില്‍ നടക്കും. മക്കൾ: ലക്ഷ്മിപ്രിയ(സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരി).
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ
ഭാര്യ സിന്ധു സലിംകുമാർ അന്തരിച്ചു
