Headlines

കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി; ട്രെയിനുകൾ വഴിതിരിച്ചു വിടുന്നത് പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന്

തിരുവനന്തപുരം : കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചു വിടും.ട്രാക്ക് നവീകരണത്തിന്‍റെ പശ്ചാത്തലത്തലത്തിലാണ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.

കോട്ടയം വഴി സർവീസ് നടത്തുന്ന മംഗലാപുരം-തിരുവനന്തപുരം(16348), മധുര-തിരുവനന്തപുരം അമൃത (16344), നിലന്പൂർ-കൊച്ചുവേളി രാജ്യറാണി (16350), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (12695), മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654)എന്നീ ട്രെയിനുകളാണ് വഴി തിരിച്ചു വിടുക. ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.

എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുകയാണ്. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജംഗ്ഷനുകളിൽ കൂടുതൽ വേഗമാർജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: